കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി വിവരം. ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ച അപകടം കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് ഉണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരില്‍ ആറു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു.
ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർ ചികിത്സയിലാണ്. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. പിറകിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
© The News Journalist. All Rights Reserved, .
Design by The Design Shop